Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Price

Palakkad

സ​പ്ലൈ​കോ നെ​ല്ലു​വി​ല​ വി​ത​ര​ണം ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കും

പാ​ല​ക്കാ​ട്: നെ​ല്ലു​വി​ല​വി​ത​ര​ണം ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു സ​പ്ലൈ​കോ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​ന ബോ​ണ​സ് വി​ഹി​ത​മാ​യി 104.75 കോ​ടി​രൂ​പ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​മാ​ത്രം 350 കോ​ടി​രൂ​പ​യി​ല​ധി​കം നെ​ല്ലു​വി​ല​യാ​യി ന​ൽ​കാ​നു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലും ന​ൽ​കാ​ൻ ബാ​ക്കി​യു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ ഓ​ണ​ത്തി​നു​മു​ന്പ് മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും വി​ല ന​ൽ​കാ​നാ​കൂ.

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ കേ​ന്ദ്ര​വി​ഹി​തം സം​സ്ഥാ​നം ക​ണ​ക്കു ന​ൽ​കാ​ത്ത​തി​നാ​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ക​ണ​ക്കു​ക​ൾ ഉ​ട​ൻ സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ അ​ന്പ​തി​നാ​യി​രം കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം അ​ന്പ​തി​നാ​യി​രം റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ല​ഭി​ക്കും. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (മ​ഞ്ഞ​കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് ഓ​ണ​ക്കി​റ്റ് ല​ഭി​ക്കു​ക.

അ​രി അ​ട​ക്കം 16 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഓ​രോ കി​റ്റി​നും 854 രൂ​പ വി​ല​വ​രും. പ​ച്ച​ക്ക​റി ഒ​ഴി​കെ ഒ​രു കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും കി​റ്റി​ൽ ഉ​ൾ​പ്പെ​ടും. ഓ​ഗ​സ്റ്റ് 10 മു​ത​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കി​റ്റ് ത​യ്യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ലാ​ണ് അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ കൂ​ടു​ത​ലു​ള്ള​ത്. 10,237 കാ​ർ​ഡ് ഉ​ട​മ​ക​ൾ. ചി​റ്റൂ​ർ-9574, പാ​ല​ക്കാ​ട്- 6987, മ​ണ്ണാ​ർ​ക്കാ​ട്- 6874, ഒ​റ്റ​പ്പാ​ലം- 6202, ആ​ല​ത്തൂ​ർ- 5386, പ​ട്ടാ​ന്പി- 4862 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ക്.

Latest News

Corehub Up